പിറവം: ഗ്രാമങ്ങളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ലഹരിവസ്തുക്കളുടെ വില്‍പന തകൃതിയായി നടക്കുന്നത്.
വിദ്യാലയ പരിസരത്തുള്ള കച്ചവടസ്ഥാപനങ്ങളില്‍ പുകവലി നിരോധന നിയമം സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് അധികൃതരുടെ ഉത്തരവാദിത്വം തീര്‍ന്നമട്ടിലാണ് കാര്യങ്ങള്‍. പിറവം മേഖലയില്‍ വന്‍തോതിലുള്ള കഞ്ചാവ് വില്പനയും അനധികൃത മദ്യവില്‍പനയും നടക്കുന്നുണ്ട്.
വിദ്യാലയങ്ങളിലേയ്‌ക്ക് പോകുന്ന കുട്ടികളളുടെ ആഹാരം കഴിക്കുന്നതിനുള്ള പാത്രങ്ങളില്‍ ലഹരി വസ്തുക്കള്‍ കൊടുത്തുവിടുന്നത്. ഇടയ്‌ക്കിടെ വിദ്യാലയപരിസരത്തെ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി തടിതപ്പുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
കഴിഞ്ഞ ആറ്മാസത്തിനുള്ളില്‍ പിറവം എക്‌സൈസ് അധികൃതര്‍ പത്തോളം കഞ്ചാവ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുകയില ഉല്‍പന്ന നിരോധനപ്രകാരം എഴുപതോളം കേസുകളും അബ്കാരി നിയമപ്രകാരം മുപ്പത്തിമൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.
















