പേരാമ്പ്ര: പാലേരിയില്ബി.ജെ.പി പ്രവര്ത്തകരുടെകാര്ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു. സിപിഎം അതിക്രമം തുടരുന്നു ബി.ജെ.പി പ്രവര്‍ത്തകനായ തരിപ്പിലോട് തെരുവത്ത് പറമ്പില്‍ രാജന്റെ അന്‍പതോളം നേന്ത്രവാഴകളും കായ്ഫലമായ ഇരുപത്തിയഞ്ച് തെങ്ങിന് തൈകളും ഇന്നലെ രാത്രി വെട്ടിനശിപ്പിച്ചു. പാലേരിയിലെ ഗംഗാധരന്റെ 25ലധികം റോബസ്റ്റ വാഴകളും വിളവെടുക്കാനായ മരച്ചീനിയുംവെട്ടിനശിപ്പിച്ചു. സിപിഎം നേതൃത്വത്തിന്റെ നേരിട്ടുള്ള അറിവോടെയാണ് ഇവിടങ്ങളില്‍ അതിക്രമങ്ങള്‍ നടക്കുന്നത്.
പാലേരി ടൗണില്‍ സ്ഥാപിച്ച ബി.ജെ.പി ബി.എം.എസ് കൊടിമരങ്ങളും പോലീസ് നോക്കിനില്‍ക്കെ ആക്രമികള്‍ തകര്‍ത്തു. . നാട്ടില്‍ കലാപം അഴിച്ചു വിടാനുള്ള സിപിഎം ആസൂത്രിത നീക്കം തിരിച്ചറിയണമെന്ന ്ബി.ജെ.പി ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
എ .സി രാധാകൃഷ്ണന്, ബാലന്, എ. പ്രകാശന്, പ്രജീഷ് വടക്കുമ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: