കണ്ണൂര്‍: അല്‍പ്പം വില കൂടിയാലും മദ്യം വീട്ടുപടിക്കല്‍ ലഭ്യമായതോടെ ചില മേഖലകളില്‍ മദ്യശാലകളില്‍ തിരക്ക് കുറഞ്ഞു. കൂത്തുപറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്‍പ്പനശാല സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് തലശ്ശേരി-വയനാട് അന്തര്‍ ജില്ലാ പാതയോരത്ത് നിടുംപൊയിലില്‍ മാറ്റി സ്ഥാപിച്ചിരുന്നു. കൊട്ടും കുരവുമായാണ് ഉദ്ഘാടനദിവസം മദ്യപര്‍ ഔട്ട്ലെറ്റിനെ സ്വീകരിച്ചതെങ്കിലം പിന്നീട് ഇവിടെ വില്‍പ്പന കുറഞ്ഞതോടെ ഈ ഔട്ട്ലെറ്റ് തന്നെ പഴയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്.
ഗ്രാമപ്രദേശങ്ങളില്‍ ഗോവ, കര്‍ണാടക മദ്യങ്ങളും നാടന്‍ ചാരായവും സുലഭമായതോടെ ജനങ്ങള്‍ ക്യൂ നിന്ന് മദ്യം വാങ്ങാന്‍ തയ്യാറാവാത്തതാണ് വില്‍പ്പന കുറയാന്‍ കാരണമായത്. ജില്ലയില്‍ മുഴുവന്‍ മദ്യം സുലഭമായി ഒഴുകുകയാണ്. ചെറിയ അളവില്‍ മദ്യം കൈകാര്യം ചെയ്യുന്നവരെ പിടികൂടാന്‍ മത്സരിക്കേണ്ടതില്ലെന്ന ഉന്നത പോലീസ് അധികൃതരുടെ നിര്‍ദ്ദേശം കൂടി വന്നതോടെ മദ്യം കടത്തുകാര്‍ക്ക് ചാകരയായി മാറിയിരിക്കുകയാണ്. മലയോര മേഖലയില്‍ ആലക്കോട് മാത്രമാണ് ചില്ലറ മദ്യവില്പ്പനശാലയുള്ളത്. ആദ്യഘട്ടത്തിലുള്ള വില്‍പ്പന ഇവിടെയുമില്ല.
കര്‍ണാടക, ഗോവ, മാഹി എന്നിവിടങ്ങളില്‍ നിന്നാണ് മദ്യം ജില്ലയിലേക്ക് ഒഴുകുന്നത്. ലിറ്റര്‍ കണക്കിന് മദ്യമാണ് ദിനംപ്രതി എത്തുന്നത്. ഇതുകൂടാതെ ചില്ലറ മദ്യവില്‍പ്പനശാലകളില്‍ നിന്ന് മൊത്തമായി വാങ്ങി നാട്ടിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘവും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: