ന്യൂദല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ധാന്യ വിലയില്‍ 30 ശതമാനത്തോളം ഇടിവ് സംഭവിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ചണ പരിപ്പിന്റെ വിലയിലും ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ക്യാബിനെറ്റ് സെക്രട്ടറി പി.കെ സിന്‍ഹ അദ്ധ്യക്ഷനായ സെക്രട്ടറിമാരുടെ യോഗത്തില്‍ സീസണില്‍ ധാന്യവ്യാപാരം ക്രമാതീതമായി വര്‍ദ്ധിച്ചെന്ന് വിലയിരുത്തി.
16.46 ലക്ഷം ടണ്‍ ധാന്യമാണ് വിറ്റഴിക്കപ്പെട്ടത്. അതില്‍ തന്നെ എട്ട് ലക്ഷം ടണ്‍ കര്‍ഷകരില്‍ നിന്ന് ഉപഭോക്താക്കള്‍ നേരിട്ട് വാങ്ങുകയായിരുന്നു. കിലോയ്ക്ക് 50.50രൂപ നല്‍കിയായിരുന്നു ഉപഭോക്താക്കള്‍ കര്‍ഷകരില്‍ നിന്ന് ധാന്യം വാങ്ങിയത്.
ചണ പരിപ്പിന്റെ ഉദ്പാദനത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ധാന്യ വിലയിലെ ഇടിവ് സാധാരണക്കാര്‍ക്ക് അച്ഛേ ദിന് സമ്മാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: