ഗൊരഖ്പൂര്‍: ഉത്തര്‍പ്രേദശിന്റെ വികസനമാണ് ലക്ഷ്യമെന്നും ആരോടും പ്രീണനമില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനത്തില്‍ ജാതി, മത, ലിംഗ വിവേചനമുണ്ടാകില്ലെന്നും ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം പ്രാവര്‍ത്തികമാക്കുമെന്നും മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പൊതുയോഗത്തില്‍ ആദിത്യനാഥ് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഗൊരഖ്പൂരിലെത്തിയ ആദിത്യനാഥിനെ കേള്‍ക്കാന്‍ മഹാറാണ പ്രതാപ് ഇന്റര്‍ കോളേജ് മൈതാനത്ത് വന്‍ ജനാവലിയെത്തി.
എങ്ങനെ ഭരിക്കണമെന്നും സാധാരണക്കാരെ എങ്ങനെ പരിഗണിക്കുമെന്നും ഉത്തര്‍പ്രദേശിന് ഞങ്ങള്‍ ബോധ്യമാക്കും. ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കും.
പൂവാലന്മാരെ കുടുക്കാനുള്ള ആന്റി റോമിയോ സ്‌ക്വാഡ് പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെയാണ് പിടികൂടേണ്ടത്. കൈലാസ് മാനസരോവര്‍ യാത്രയ്‌ക്ക് ഒരു ലക്ഷം രൂപ സബ്‌സിഡി നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
















