ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്്സരിക്കുമെന്ന് അഞ്ചുതവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ വനിതാ ബോക്സിംഗ് താരം മേരി കോം.ഉടനെ വിരമക്കാന് ഉദ്ദേശ്യമില്ല.ഏഷ്യന്‍ ചാമ്പ്യഷിപ്പാണ് അടുത്ത ലക്ഷ്യമെന്ന് രാജ്യസഭ അംഗം കൂടിയായ മേരി കോം പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പിനുശേഷം മേരി കോം ഇതുവരെ മത്സരിക്കാനിറങ്ങിയിട്ടില്ല.ബോക്സിംഗ് ഉപേക്ഷിക്കാന്‍ ഉദ്ദേശമില്ല.ഇപ്പോഴും പരിശീലനം തുടരുന്നുണ്ട്.
നവംബറില്‍ വിയറ്റ്നാമില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്ഷിപ്പാണെന്റെ അടുത്ത ലക്ഷ്യം.മികച്ച പ്രകടനത്തിലൂടെ ഇന്ത്യയ്ക്കായി മെഡല്‍ നേടണമെന്നാണാഗ്രഹമെന്ന് മേരി കോം പറഞ്ഞു.
ഇന്ത്യന്‍ സ്പെഷല്‍ ഒളിമ്പിക്സ് ടീമിന് നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഓസ്ട്രിയയില്‍ നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ ഇന്ത്യ 37 സ്വര്‍ണമുള്‍പ്പെടെ 73 മെഡലുകള്‍ നേടി. മേരി കോമിനെ അടുത്തിടെ സര്‍ക്കാര്‍ ദേശീയ ബോക്സിംഗ് നിരീക്ഷകയായി നിയമിച്ചിരുന്നു ഈ വര്‍ഷം നവംബര്‍ രണ്ടു മുതല്‍ 12 വരെ വിയറ്റ്നാമിലാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: