കണ്ണൂര്‍: കലാകാരന്‍മാരുടെ മക്കള്‍ക്ക് ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി പഠനത്തിനും ഉപരിപഠനത്തിനും സ്‌കോളര്‍ഷിപ്പ് അനുവദിക്കണമെന്ന് സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള(സവാക്)വനിതാ സമിതി ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവും പ്രശസ്ത നടിയുമായ കണ്ണൂര്‍ സരസ്വതി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വനിതാ സമിതി ജില്ലാ പ്രസിഡണ്ട് ബിന്ദു സജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സവാക് സംസ്ഥാന പ്രസിഡണ്ട് ജി.വിശാഖന്‍ മുഖ്യപ്രഭാഷണം നടത്തി. രാജേഷ് പാലങ്ങാട്, അഡ്വ.പി.പി.വിജയന്‍, ഹരിദാസ് ചെറുകുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
















