പയ്യാവൂര്‍: 2016-17 അദ്ധ്യായന വര്‍ഷത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ പാസായ വായനശാല പരിധിയിലുള്ള കുട്ടികളെ അലക്സ്നഗര്‍ സത്യന് സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. വായനശാല സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ എഡോവ്മെന്റ്, വായനശാല ലൈബ്രറിയന്‍ പി.അനന്തന്റെ സ്മരണയ്ക്കായി പ്ലസ്ടു കുട്ടിക്കുള്ള എന്‍ഡോവ്മെന്റ് വിതരണവും നടത്തി. വായനശാല പ്രസിഡന്റ് എം ബാലന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞിലേരി എഎല്‍പി സ്ക്കൂള് പ്രധാനാദ്ധ്യാപകന് സി.പി.ചന്ദ്രന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പി ജനാദ്ദനന്‍ ഉപഹാര സമര്‍പ്പണം നടത്തി. പി.ജെ.വജോയി, ടി.കെ.വിജയന്, ജോബി മാത്യു, ജോയി രാമച്ചനാട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: