Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഫസല്‍ വധം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ സുബീഷിന്റ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 07:44 pm IST
inKannur

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാക്കളെ രക്ഷിക്കാനും കേസന്വേഷണം അട്ടിമറിക്കാനും സിപിം നേതൃത്വത്തിന്റെ ഒത്താശയോടെ പോലീസ് നടത്തിയ മൃഗീയമായ മര്‍ദ്ദനവും ഭീഷണിയും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സുബീഷ് വെളിപ്പെടുത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും അമ്പരന്നു പോയി.

പരിഷ്‌കൃത സമൂഹത്തിന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള ക്രൂരമായ മര്‍ദ്ദനമുറകളാണ് പോലീസ് സ്വീകരിച്ചത്. അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് അഴിച്ചുവിട്ട ക്രൂരമര്‍ദ്ദനത്തെപ്പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള പീഡനമാണ് സുബീഷിന് അനുഭവിക്കേണ്ടി വന്നത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് വേണ്ടി കോലപാതക കേസ് അട്ടിമറിക്കാന്‍ നിയമസമാധാനം ഉറപ്പാക്കേണ്ട പോലീസ് തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് പൊതുജനങ്ങള്‍ക്ക് നിയമസംവിധാനത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തും.

മൂന്ന് ദിവസത്തോളം പോലീസ് സുബീഷിനെ കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചു. വെള്ളം പോലും നല്‍കാതെ നഗ്നനായി നിര്‍ത്തിയാണ് പീഡിപ്പിച്ചതെന്നാണ് സുബീഷ് പറഞ്ഞത്. തങ്ങള്‍ പറയുന്നതുപോല തന്നെ മൊഴി നല്‍കണമെന്നും അല്ലെങ്കില്‍ കുടുംബത്തോടെ നശിപ്പിക്കുമെന്നും ജീവിതകാലം മുഴുവന്‍ ജയിലഴിക്കുളളില്‍ കഴിയേണ്ടി വരുമെന്നും പറഞ്ഞാണ് ഡിവൈഎസ്പിമാരായ പ്രിന്‍സ് അബ്രഹാം, പി.സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സുബീഷിനെ മര്‍ദ്ദിച്ചത്. സുബീഷിനെ തലകീഴായി കെട്ടിത്തൂക്കിയ പോലീസ് സംഘം കണ്ണിലും തലയിലും എരിവുള്ള ദ്രാവകം ഒഴിച്ചതായി സുബീഷ് വെളിപ്പെടുത്തിയിരുന്നു. മൂന്നുദിവസം ഭക്ഷണം നല്‍കാതെയും ഉറങ്ങാന്‍ അനുവദിക്കാതെയുമായിരുന്നു മര്‍ദ്ദനം.

രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സിബിഐ അന്വേഷിച്ച കേസില്‍ അറസ്റ്റിലായ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ സുബീഷിനെ മര്‍ദ്ദിച്ചത്. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളാണെന്ന് പറയണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. അത്തരത്തിലുള്ള മൊഴി നല്‍കിയാല്‍ ആവശ്യമായ പണവും ഭാര്യക്ക് ജോലിയും ജീവിക്കാന്‍ ആവശ്യമായ സാഹചര്യവും ഒരുക്കി നല്‍കാമെന്നും പോലീസ് പറഞ്ഞിരുന്നു. പിന്നീട് താന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് സുബീഷ് പോലീസ് പറഞ്ഞു നല്‍കിയത് പ്രകാരമുള്ള മൊഴി ആവര്‍ത്തിച്ചത്.

ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരളത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് ഫസല്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടന്നശേഷം കേസന്വേഷണം അട്ടിമറിക്കാനും ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനും സിപിഎം ബോധപൂര്‍വ്വം ശ്രമം നടത്തിയിരുന്നു. കേസന്വേഷണം തിരിച്ചുവിടുന്നതിന് വേണ്ടി ഫസലിന്റെ രക്തം പുരണ്ട തൂവാല പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് സമീപം സിപിഎം സംഘം നിക്ഷേപിച്ചിരുന്നു.

കൊലപാതകം നടന്നയുടനെ തന്നെ കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. എന്നാല്‍ കൊലപാതകം നടന്ന് ആഴ്ചകള്‍ക്കകം സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ അറസ്റ്റിലായതോടെയാണ് കൊലപാതകത്തിന് പിന്നിലുള്ള യഥാര്‍ത്ഥ ചിത്രം വ്യക്തമായത്. ലോക്കല്‍ പോലീസില്‍ നിന്നും പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തപ്പോഴും അന്വേഷണം എത്തിച്ചേര്‍ന്നത് സിപിഎം നേതൃത്വത്തിലേക്ക് തന്നെയായിരുന്നു. പിന്നീട് കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഫസലിന്റെ ഭാര്യ മറിയു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. തുടര്‍ന്നാണ് സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയിലഴിക്കുള്ളിലായത്.

കണ്ണൂര്‍ ജില്ലയില്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കുന്നതിന് വേണ്ടി സിപിഎം നേതൃത്വം ബോധപൂര്‍വ്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഫസലിന്റെ കൊലപാതകമെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനവും സാമൂഹ്യ സമരസതയും അട്ടിമറിക്കുന്നതിനു വേണ്ടിയാണ് സിപിഎം ഇത്തരം ഒരു കൊലപാതകം നടത്തിയത്. യഥാര്‍ത്ഥ പ്രതികള്‍ അറസ്റ്റിലായിട്ടും ഭരണസ്വാധീനമുപയോഗിച്ച് കേസന്വേഷണം അട്ടിമറിക്കാനും നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനുമാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. ഇത് പാര്‍ട്ടി അണികളിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.