രാമപുരം: മാനത്തൂര്‍ ബഗ്ലാംകുന്ന് കോളനിയിലെ വഴിവിളക്കുകള്‍ കഴിഞ്ഞ മൂന്ന് മാസമായി തെളിയുന്നില്ല. ഇതു സംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.
കൊല്ലപ്പിള്ളി കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ പരാതി രജിസ്റ്ററില്‍ നാലുതവണ പരാതി എഴുതിയിട്ടെങ്കിലും നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ഷിലു കൊടൂര്‍ ഓഫീസിലെത്തി തകരാറിലായ ഫ്യൂസ് നന്നാക്കണമെന്ന് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടപ്പോള്‍ ഇവിടെ ഫ്യൂസ് ഇല്ല എന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്‍ തട്ടിക്കയറുകയും ദേഷ്യപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച് വാര്‍ഡ് മെമ്പര്‍ വൈദ്യുതി മന്ത്രിയ്‌ക്ക് പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം മാത്രമാണ് കോളനിയിലെ പ്രശ്‌നം പരിഹരിക്കപ്പെടാത്തതെന്ന് ഷിലു കൊടൂര്‍ പറഞ്ഞു.
















