ചങ്ങനാശേരി: നഗരത്തിലും ആലപ്പുഴ-ചങ്ങനാശേരി റോഡിലും വഴിവിളക്കുകള്‍ പ്രകാശിക്കാതായിട്ട് നാളുകളായി.പെരുന്ന മുതല്‍ ആലപ്പുഴ റോഡ് വരെയുള്ള റോഡില്‍ രാത്രി സഞ്ചാരം വളരെ ദുഷ്‌ക്കരമായി തീര്‍ന്നിരിക്കുകകയാണ്.റോഡിന്റെ ഇരുവശങ്ങളിലും വഴിവിളക്കുകള്‍ ഒന്നും തന്നെയില്ല. കാല്‍നട യാത്രക്കാര്‍ക്ക് ഇതു വലിയ പ്രയാസം സൃഷ്ടിക്കുന്നു. കെ എസ് ടി പി റോഡുപണിയെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന വഴിവിളിക്കുകള്‍ മാറ്റിയത് പുനസ്ഥാപിക്കുകയോ സോളാര്‍ വിളക്കുകള്‍ പുതിയത് സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. കരാര്‍ പ്രകാരം സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ കെ എസ് ടി പി ബാധ്യസ്ഥമാണ്.
















