മട്ടന്നൂര്‍: മട്ടന്നൂര്‍ പഴശ്ശിരാജ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാഷണല്‍ സര്‍വ്വീസ് സ്‌കീം ഒരുകൂട്ടം യുവാക്കളും ചേര്‍ന്ന് രൂപീകരിച്ച സാമൂഹ്യ സേവന സന്നദ്ധ കൂട്ടായ്‌മയായ മനസിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ മേഖലയിലെ സ്‌കൂളുകളിലെ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പൊറോറ യുപി സ്‌കൂള്‍, കല്ലൂര്‍ ന്യൂ യു.പി, മട്ടന്നൂര്‍ ഗവ.യു.പി, കയനി യുപി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. ഡോ.എം.കെ.പ്രസന്ന ഉദ്ഘാടനം ചെയ്തു. എ.വി.യശോദ, അധ്യക്ഷത വഹിച്ചു. കെ.ഇ.രജിന്‍, വി.രഞ്ജിത്ത് ,ജയകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, സുജല എന്നിവര്‍ പ്രസംഗിച്ചു.
















