Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വേമ്പനാട് കായല്‍ മരണശയ്യയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 11:06 pm IST
inKottayam

ി എ.എച്ച്. സനീഷ്

വൈക്കം: അതിരൂക്ഷമായ മലിനീകരണവും കായല്‍ കൈയ്യേറ്റവും വേമ്പനാട് കായലിന് മരണ മണിമുഴക്കുന്നു. കായലിന്റെ വിസ്തൃതി മൂന്നിലൊന്നായി കുറയുകയും മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവ് ഉണ്ടാവുകയും ചെയ്തു. 35000 ഹെക്ടര്‍ ഉണ്ടായിരുന്ന കായല്‍ ഇന്ന് 12500 ഹെക്ടര്‍ ആയി ചുരുങ്ങിക്കഴിഞ്ഞു.

1975ല്‍ പ്രതിവര്‍ഷ മത്സ്യ ഉല്പാദനം 16000 ടണ്‍ ആയിരുന്നു. 1990 ആയപ്പോഴേക്കും ഇത് 720 ടണ്ണായി കുറഞ്ഞു. 2001 ല്‍ ഇത് 485 ടണ്‍ മാത്രമായി. ഇപ്പോള്‍ നേര്‍ പകുതിയായി. കുട്ടനാട്ടില്‍ ഒരോ കൃഷി സീസണും കഴിയുന്നതോടെ കീടനാശിനികള്‍ ഉള്‍പ്പടെയുള്ള മാലിന്യത്തിന്റെ തോത് കായലില്‍ വര്‍ധിക്കുകയാണ്. അനിയന്ത്രിതമായ ടൂറിസവും കായലിനെ മാലിന്യ കൂമ്പാരമാക്കി . ഇതോടെ ജലം പൂര്‍ണമായും ഉപയോഗയോഗ്യമല്ലാതായി. റംസര്‍ സൈറ്റായി പ്രഖ്യാപിച്ച വേമ്പനാട് കായല്‍ മരണശയ്യിയിലായിട്ടും രക്ഷിക്കാന്‍ സര്‍ക്കാരിന് ഫലപ്രദമായ പദ്ധതികളില്ല. കായലിന്റെ ആവാസ വ്യവസ്ഥ തന്നെ തകര്‍ക്കുന്ന മാരക ജൈവ മാലിന്യങ്ങളുടെ സാന്നിധ്യം വിവിധ ശാസ്ത്രീയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 13തരം കീട നാശിനികളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കോളിഫോം ബാക്ടീരിയയുടെ അളവ് നൂറു മില്ലീലിറ്ററില്‍ പതിനായിരത്തിലധികമായി ഉയര്‍ന്നതായി പഠനത്തില്‍ വ്യക്തമാണ്.

ഹൗസ് ബോട്ടുകള്‍ ഉള്‍പ്പടെയുള്ളവ പുറംന്തള്ളുന്ന മാലിന്യങ്ങളും മോട്ടോര്‍ ബോട്ടുകള്‍ ഓടുന്നത് മൂലമുള്ള ഡീസലും വലിയ തോതില്‍ കായലിന്റെ ഉപരിതലത്തില്‍ പടരുകയാണ്. കായലിന്റെ പരപ്പില്‍ ഓയില്‍പാട അടിഞ്ഞ നിലയിലാണ്. ഇതോടെ വെള്ളത്തില്‍ കുളിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ്. കയര്‍,ചകിരി ഫാക്ടറികളില്‍ നിന്നുളള മാലിന്യക്കുഴലുകളും കായലിലേക്കാണ് തുറന്നിരിക്കുന്നത്.

കായലിന്റെ സന്തുലിതാവസ്ഥ നിലനിറുത്തിയിരുന്ന കായല്‍ തുരുത്തുകള്‍ ഇന്ന് ഓര്‍മ്മകള്‍ മാത്രമായി. അവയില്‍ പലതിലും റിസോള്‍ട്ടുകളായി. ബോട്ടുകളില്‍നിന്ന് പുറന്തള്ളുന്ന എണ്ണകലര്‍ന്ന മാലിന്യം കടുത്ത പാരിസ്ഥിക പ്രശ്‌നമാണ് ഉയര്‍ത്തുന്നത്. ഇത് കായല്‍ മല്‍സ്യങ്ങളുടെ പ്രജനനത്തിനും ഭീഷണിയുയര്‍ത്തുന്നു. കായലില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ് മത്സ്യസമ്പത്ത് കുറയുന്നതായും പല മത്സ്യങ്ങളും വംശനാശ ഭീഷണി നേരിടുതായും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

164ഇനം ശുദ്ധജല മത്സ്യങ്ങള്‍ ഉണ്ടായിരുന്ന ഇവിടെ നിലവില്‍ 40 ഇനം മത്സ്യങ്ങളാണ് അവശേഷിക്കുന്നത്. കായലില്‍ സമൃദ്ധ്യമായി കണ്ടിരുന്ന കാളാഞ്ചി, ചെമ്പല്ലി, കോരക്ക,നങ്ക്,കറുപ്പ് മുതലായ മത്സ്യങ്ങള്‍ അപ്രത്യക്ഷമായി കഴിഞ്ഞു. ചെമ്മീന്‍ വര്‍ഗ്ഗത്തില്‍ പെട്ട പലതും നാമാവിശേഷമായി. തണ്ണീര്‍മുക്കം ബണ്ട്് കായലിന്റെ ജൈവവസ്ഥയെ പ്രതികൂലമായി ബാധിക്കുണ്ട്. ബണ്ട് അടയ്‌ക്കുന്നതിനാല്‍ ഉപ്പുവെള്ളം കയറില്ല. ഇത് ആറ്റു കൊഞ്ചിന്റെയും കക്കയുടെയും പ്രജനനം നടക്കുന്നതിന് തടസമാകുന്നു.

14ഇനം കണ്ടലുകളും 30 ഇനം കണ്ടല്‍ അനുബന്ധ സസ്യങ്ങളും വേമ്പനാട്ടുകയലില്‍ ശേഷിക്കുന്നുണ്ട്. മത്സ്യപ്രജനനത്തിന് താവളമൊരുക്കുന്നതിന് കണ്ടല്‍ വഹിക്കുന്ന പങ്ക് പ്രധാനമാണ്. 189 ഇനം പക്ഷികളെയാണ് കായലില്‍ കണ്ടെത്തിയത്. ഇവയില്‍ 50 ഇനങ്ങള്‍ ദേശാടനപക്ഷികളാണ്. നീര്‍കാക്കകളുടെ മൂന്നാമത്തെ വലിയ താവളമാണ് വേമ്പനാട് കായല്‍. ഇവിടുത്തെ തുരുത്തുകളായിരുന്നു അവയുടെ വിശ്രമകേന്ദങ്ങള്‍.

ഇപ്പോള്‍ അനധികൃത കൈയേറ്റം കായലിനെ വീര്‍പ്പുമുട്ടിക്കുകയാണ്. കായല്‍ സംരക്ഷകര്‍ എന്ന പേരില്‍ നടക്കുന്നവര്‍ പലപ്പോഴും കൈയേറ്റക്കരുടെയും, കായല്‍ റിസോര്‍ട്ട് മാഫിയയുടെയും ഏജന്റായി മാറുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.