കടുത്തുരുത്തി: ഭഗത്‌സിംഗ് സാംസ്‌കാരിക കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ സാംസ്‌കാരിക സമ്മേളനവും കലാപ്രതിഭകളെ ആദരിക്കലും നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.എസ് സോമശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വൈക്കം വിജയലക്ഷ്മി, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യൂ തോമസ്സ്, ജയന്‍ ബി. എഴുമാന്തരുത്ത്, തോമസ്സ് വെട്ടുക്കുഴി, കെ.എ സാലി, ജഗദീഷ് ഏറ്റമാനൂര്‍, രേഷ്മ രമേശ്, അനുവിന്ദ് സുരേന്ദ്രന്‍, എസ്. ഹരി, പ്രതീക്ഷ സ്വാശ്രയ സംഘം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
















