കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ കോട്ടയം ഗ്രൂപ്പ് സമ്മേളനം 11ന് ഉച്ചയ്‌ക്ക് 1ന് റെഡ്ഡ്യാര്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും. ഉച്ചയ്‌ക്ക് 1ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും .ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിനെ സമ്മേളനത്തില്‍ ആദരിക്കും. സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 9.30ന് കോട്ടയം അസ്സി. ദേവസ്വം കമ്മീഷണര്‍ എച്ച്.കൃഷ്ണകുമാര്‍ നിര്‍വ്വഹിക്കും.
















