വൈക്കം: നഗരത്തില്‍ നടപാതയും പെതുസ്ഥലവും കൈയേറുന്നത് വ്യാപകമാകുന്നതായി പരാതി. വൈക്കം പടിഞ്ഞാറെ നടയിലും കച്ചേരികവലയ്‌ക്ക് സമീപവുമാണ് കയ്യേറ്റം വ്യാപകമാകുന്നത്. കൊച്ചുകവല കച്ചേരികവല റോഡില്‍ വസ്ത്ര വ്യാപാരസ്ഥാപനം കാല്‍നടയാത്രക്കാര്‍ കടന്നുപോകുന്ന നടപ്പാത കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതോടെ ജനം റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. പടിഞ്ഞാറെ നടയില്‍തന്നെ നടപ്പാത കയ്യറി ടൈല്‍പാകി യാത്രക്കാരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. നിയമങ്ങള്‍ ലംഘിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലും പൊതുസ്ഥലം കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും നടപടി ശക്തമാക്കാതെ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയാക്കുകയാണ്. കയ്യറ്റങ്ങള്‍ക്കതിരെ അധികൃതര്‍ നടപടി ശക്തമാക്കണമെന്ന് നാട്ടൂകാര്‍ ആവശ്യപ്പെട്ടു.
















