ജയ്‌പൂര്‍: ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ പള്ളികളിലെ നേര്‍ച്ചപ്പണം പാക്കിസ്ഥാന്‍ ചാരവൃത്തിക്ക് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. രാജസ്ഥാന്‍ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്ത പാക് ചാരന്‍ ദീന ഖാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് രാജസ്ഥാന്‍ പോലീസ്.
ഹവാല ഇടപാടുകള്‍ക്കു തടസം നേരിട്ടതോടെയാണ് പുതിയ മാര്‍ഗങ്ങളുമായി ഐഎസ്‌ഐ രംഗത്തുവന്നത്. പള്ളികളില്‍ നേര്‍ച്ചക്കുറ്റികള്‍ സ്ഥാപിക്കാന്‍ ആളുകളെ ഐഎസ്‌ഐ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ചാരവൃത്തിക്ക് നിയോഗിക്കുന്നവര്‍ക്ക് പണം ആവശ്യം വരുമ്പോള്‍ നേര്‍ച്ചക്കുറ്റി സ്ഥാപിച്ചവരെ പാക്കിസ്ഥാനില്‍ നിന്ന് വിളിക്കും. ദീന ഖാന്റെ ഫോണിലേക്ക് ഇത്തരം നിരവധി കോളുകള്‍ വന്നിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രാജസ്ഥാനിലെ അതിര്‍ത്തി ജില്ല ബാര്‍മറിലെ ചോത്താന്‍ ഗ്രാമത്തില്‍ നിന്ന് മൂന്നര ലക്ഷം രൂപ അടുത്തിടെ ഇത്തരത്തില്‍ ചാരന്മാര്‍ക്ക് കൈമാറി. ഈ വര്‍ഷമാദ്യം അറസ്റ്റിലായ സത്രാം, ഹാജി ഖാന്‍ തുടങ്ങിയവര്‍ക്കും ദീന ഖാന്‍ പണം നല്‍കി. ഇത്തരം നീക്കം കൂടി മുന്നില്‍ക്കണ്ട് പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കാന്‍ പോലീസ്, രഹസ്യാന്വേഷണ ദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
















