കൊല്ലം: എം. മുകേഷ് എംഎല്‍എയ്‌ക്കും സിപിഎം നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സെന്‍കുമാറിന് പരാതി. ബിജെപി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ജി. ഗോപകുമാറാണ് പരാതി നല്‍കിയത്.തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ നുണപ്രചാരണം നടത്തിയതിനാണ് പരാതി.
നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവരെ കാലപുരിക്ക് അയച്ചത്‌സംഘപരിവാറാണെന്ന് തെരഞ്ഞെടുപ്പ് നോട്ടീസ് വഴി പ്രചരിപ്പിച്ചു, പട്ടികജാതി ജനവിഭാഗങ്ങളില്‍ ഭീതി സൃഷ്ടിച്ചു, പരാതിയില്‍ പറയുന്നു.
സംസ്ഥാന കമ്മറ്റിയംഗം കെ. വരദരാജന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്.
















