പീരുമേട്: വണ്ടിപ്പരിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പറുടെ വസ്തുവിലേക്ക് സര്‍ക്കാര്‍ ചിലവില്‍ റോഡ് നിര്‍മ്മിച്ചത് വിവാദമാകുന്നു. പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലാണ് അനധികൃതമായി റോഡ് നിര്‍മ്മിച്ചത്. അഞ്ചാംവാര്‍ഡില്‍ തന്നെ ചുരക്കുളം പുതുവല്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ യാത്ര സൗകര്യമില്ല.
നൂറുകണക്കിന് നിവാസികള്‍ ഇവിടങ്ങളില്‍ താമസിക്കുന്നുണ്ട്. ഇത് കണ്ടില്ലെന്ന് നടിച്ചാണ് നാല് ലക്ഷം രൂപ മുടക്കി സ്വന്തം ആവശ്യത്തിനായി റോഡ് നിര്‍മ്മിച്ചത്. മറ്റ് ഗുണഭോക്താക്കള്‍ ആരും തന്നെയില്ല ഈ ഭാഗത്ത്. റോഡ് നിര്‍മ്മിക്കുന്നതിന് ഈ വസ്തുവിന്റെ എന്‍ഒസിയും പഞ്ചായത്തിന് നല്‍കിയിട്ടില്ല. തോട്ടം പ്രതിസന്ധിയെതുടര്‍ന്ന് ഉടമ ഉപേക്ഷിച്ചുപോയ വസ്തുവിലാണ് നിര്‍മ്മാണം നടന്നിരിക്കുന്നത്. ഇവിടെ മെമ്പര്‍ക്ക് വസ്തുമാത്രമാണ് ഉള്ളത്.ഇവിടേയ്‌ക്കായി റോഡ് നിര്‍മ്മിച്ചത് വന്‍ അഴിമതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അനധികൃതപാത നിര്‍മ്മിച്ചത് വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി.പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കുകയാണ്.
















