കൊച്ചി : റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതു പുന:സ്ഥാപിച്ചതില്‍ ക്രമക്കേടുണ്ടെന്ന കേസില്‍ മുന്‍മന്ത്രി അനൂപ് ജേക്കബിനെതിരെ പരാതിക്കാരന് രേഖകള്‍ വിജിലന്‍സിന് സമര്‍പ്പിക്കാമെന്നും അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള മുന്‍ ഉത്തരവ് ഇതിനു ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതു പുന:സ്ഥാപിച്ചതിന്റെ പേരില്‍ തനിക്കെതിരെ രജിസ്റ്റര്‍ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കാന്‍ അനൂപ് ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വിജിലന്‍സ് അന്വേഷണം നേരത്തെ സ്റ്റേ ചെയ്തിരുന്നു.
വ്യക്തമായ വിശദീകരണം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി കേസിലെ പരാതിക്കാരനായ മൂലമറ്റം സ്വദേശി വി.ഒ. അഗസ്തിയെ വിമര്‍ശിച്ചു. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നല്‍കി.
















