ബെംഗളൂരു: പഠനം ഉഴപ്പി യുവാവുമായി പ്രേമിച്ച് നടന്ന 18കാരിയായ മകളെ 45കാരിയായ അമ്മ കൊലപ്പെടുത്തി. കര്‍ണാടകയിലെ കോളാര്‍ ജില്ലയിലാണ് സംഭവം. ഇരുമ്പ് ദണ്ഡ് കൊണ്ടടിച്ച് മകളെ കൊന്നതിന് കര്‍ഷകതൊഴിലാളി കൂടിയായ അമ്മ വെന്‍കാട്ടമ്മയെ അറസ്റ്റ് ചെയ്തതായി എസ്പി റോഹിണി കട്ടോച് പറഞ്ഞു.
ചിന്നപുര ഗ്രാമത്തിലെ യുവാവുമായി മകള്‍ രാജേശ്വരി പ്രേമത്തിലായത് അമ്മയെ ക്ഷുഭിതയാക്കിയിരുന്നു. മകള്‍ പരീക്ഷയില്‍ തോല്‍ക്കുകയും ചെയ്തതോടെയാണ് മകളെ കൊന്നത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
















