മരട്: നെട്ടൂര്‍ സെന്റ് മരിയ ഗോരേത്തി പബ്ലിക്ക് സ്കൂള്‍ അധികൃതര്‍ സ്കൂള്‍ കോമ്പൗണ്ടിലേക്ക് കുട്ടികളുമായി വരുന്ന വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിക്കുന്നതായി പരാതി. കുട്ടികള്‍ റോഡിലിറങ്ങി മഴയത്ത് തകര്‍ന്ന റോഡിലൂടെ നടത്തിക്കൊണ്ടു പോകുകയാണ് ഇപ്പോള്‍.
കുട്ടികളെ ഇറക്കാന്‍ ഗെയ്റ്റിന് മുന്നില്‍ വാഹനം നിര്‍ത്തിയാല്‍ പിന്നിലോട്ട് വാഹനത്തിന്റെ നീണ്ട നിരയാണ്. അതിനാല്‍ പരിസരവാസികള്‍ക്കും റോഡില്‍ ഇറങ്ങാന്‍ കഴിയാത്തെ അവസ്ഥയിലാണ്.
വാഹനം പാര്‍ക്ക് ചെയ്ത് കുട്ടികളെ ഇറക്കാനുള്ള സൗകര്യം ഒരുക്കിയില്ലെങ്കില്‍ സ്കൂള്‍ ട്രിപ്പ് എടുക്കില്ലെന്ന നിലപാടിലാണ് ഡ്രൈവര്‍മാര്‍. വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മാനേജ്മെന്റുമായി വാക്കുതര്‍ക്കവും ഉണ്ടായി. നടുറോഡില്‍ കുട്ടികളെ ഇറക്കിവിടുന്നത് സുരക്ഷിതമല്ലെന്ന് രക്ഷിതാക്കളും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: