പാലക്കാട് : വ്യത്യസ്തതയാര്‍ന്ന പരിസ്ഥിതി ദിനമാഘോഷിച്ച് മൂത്താന്തറ ആര്യന്‍സ് ക്ലബ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ലഫ്റ്റ്‌നന്റ് കേണല്‍ നിരഞ്ജന്‍കുമാര്‍, ലാന്‍സ്‌നായിക് സുധീഷ്.ബി, സാപ്പര്‍ ശ്രീജിത്ത് എന്നിവരുള്‍പ്പടെ മുപ്പത്തിയെട്ടുപേരുടെ സ്മരണക്കായാണ് ചെടികള്‍ നട്ടത്.
മേഴ്‌സി ജംഗ്ഷന്‍, വെല്‍കെയര്‍ ഹോസ്പിറ്റല്‍, കര്‍ണകയമ്മന്‍ ഹൈസ്‌ക്കൂള്‍, കര്‍ണകയമ്മന്‍ ക്ഷേത്രം, ശിവാജിറോഡ്, അശ്വതിമണ്ഡപം, ചിന്മയാനഗര്‍, പള്ളിപ്പുറം എല്‍പി സ്‌കൂള്‍, ദ്വാരകാനഗര്‍, കോഴിപറമ്പ്, കറുകോടി എന്നിവിടങ്ങളിലാണ് ചെടികള്‍ നട്ടത്. ഓരോ ചെടികള്‍ക്കും ജവാന്മാരുടെ പേരാണ് നല്‍കിയിട്ടുള്ളത്. ഒരാഴ്‌ച്ചക്കകം അഞ്ചൂറ് തൈകള്‍ വച്ചുപിടിപ്പിക്കും.
















