കല്‍പ്പറ്റ : വയനാട് ജില്ലയില്‍ പത്താംക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ ജന്മഭൂമി ആദരിക്കുന്നു. ജൂണ്‍ എട്ടിന് ബത്തേരി റീജന്‍സി ഓഡിറ്റോറിയത്തിലാണ് പരിപാടി.
ജില്ലയിലെ മുഴുവന്‍ എ പ്ലസ്സുകാര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍. ഉപരിപഠന സാധ്യതകളെകുറിച്ചും സിവില്‍ സര്‍വീസിനെകുറിച്ചും വിദഗ്‌ദ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 7356600918, 7356600919
















