മനില: ഫിലിപ്പൈന്‍സില്‍ ക്രിസ്ത്യന്‍ പള്ളി ഐഎസ് ഭീകരര്‍ തകര്‍ത്തു. മറാവിയില്‍ നടന്ന ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഐഎസ് ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.
ഭീകരര്‍ പള്ളിക്കകത്തേക്കു കടക്കുന്നതും രൂപങ്ങളും വേദപുസ്തകങ്ങളും തല്ലിത്തകര്‍ക്കുന്നതും തീയിടുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞയാഴ്ച മറാവിയില്‍ വൈദികരുള്‍പ്പെടെയുള്ളവരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു.
https://youtu.be/Dch-j9Vc39Q
















