പനച്ചിക്കാട്: യുവമോര്‍ച്ച പനച്ചിക്കാട് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ്-അനീഷ് അമ്പലക്കരോട്ട്, ജനറല്‍ സെക്രട്ടറി-വി.ജി ജയകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ 9 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് റിനു കെ മാണി അദ്ധ്യക്ഷത വഹിച്ചു. ബേിജെപി കോട്ടയം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വി.പി മുകേഷ്, ഇ.കെ. വിജയകുമാര്‍, ഗോപന്‍ കുന്നംകര, ജോമോന്‍ പനച്ചിക്കാട്, അനീഷ് അമ്പലകരോട്ട് എന്നിവര്‍ സംസാരിച്ചു.
















