കോട്ടയം: പ്രകൃതിയുടെ നന്മകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കെസിവൈഎം വിജയപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അകം പരിസ്ഥിതി വാരാചരണത്തിന് തല്‍സമയ ഫോട്ടോഗ്രാഫി മത്സരത്തിലൂടെ ഇന്ന്തുടക്കം കുറിക്കും. മത്സരം കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന ഉദ്ഘാടനം ചെയ്യും.
മത്സരത്തില്‍ പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 9ന് കോട്ടയം പബ്ലിക് ലൈബ്രറി ആര്‍ട്ട് ഗാലറിയില്‍ എത്തണം്. വാരാചരണത്തിന്റെ ഭാഗമായി പ്രകൃതിയുടെ അകം നൊമ്പരങ്ങള്‍ എന്ന വിഷയം ആസ്പദമാക്കി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഈമാസം9വരെ പബ്ലിക് ലൈബ്രറി ആര്‍ട്ട് ഗാലറിയില്‍ നടക്കും.
















