Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രകൃതിക്കശാപ്പിനെ പ്രതിരോധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 09:03 pm IST
in Vicharam

ലോക പരിസ്ഥിതി ദിനം ഒരിക്കല്‍ക്കൂടി ആചരിക്കുകയാണ്. പരിസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ച ഇനിയും തുടരുമെന്ന് തീര്‍ച്ചയാണ്. അത്രയും ഗുരുതരമായി ഈ വിഷയം മാറിയിരിക്കുന്നു. ലോകം മരിക്കണോ ജീവിക്കണോ എന്ന് തീരുമാനിക്കുന്നത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ അടിസ്ഥാനത്തിലാകുമെന്ന ചിന്തയും ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

പരിസ്ഥിതി സംരക്ഷണം ആചാര പദ്ധതിയാക്കിയ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. കാവും കുളങ്ങളും നദികളും മരങ്ങളുമൊക്കെ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്ത ഭൂതകാലത്തിലേക്ക് ഒരു മടക്കയാത്രയുടെ സമയം അതിക്രമിച്ചിരിക്കുകയാണ്. ഏതായാലും അതിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു എന്നതില്‍ ആശ്വസിക്കാം. ലോകപരിസ്ഥിതി ദിനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുകോടിവൃക്ഷത്തൈകളാണ് നട്ടുവളര്‍ത്താന്‍ തീരുമാനിച്ചത്.

അതിനുപുറമെ വിവിധ പരിസ്ഥിതി സന്നദ്ധസംഘടനകളും വനവല്‍ക്കരണത്തിനുള്ള അക്ഷീണപരിശ്രമങ്ങളാണ് നടത്തുന്നത്. ചൂടുകൂടുകയും കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥ സംജാതമാവുകയും ചെയ്ത സാഹചര്യത്തില്‍ പരിസ്ഥിതിക്കുവേണ്ടിയുള്ള വാദത്തിന് ആഗോളതലത്തില്‍ തന്നെ വലിയ അംഗീകാരമാണ് ലഭിക്കുന്നത്. ലോകരാജ്യങ്ങള്‍ ഇതിനായി ഉറക്കെ ചിന്തിക്കുന്നു. ആഗോളതാപനം കുറയ്‌ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു.

അതിന്റെ നായകത്വം ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തയും സന്തോഷകരമാണ്. മനുഷ്യനുമാത്രമല്ല, സകല ജീവജാലങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണം കൂടിയേതീരൂ. നമ്മുടെ ചുറ്റുപാട് അനുദിനം ഗുരുതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ പ്രപഞ്ചവും അതിന്റെ താള വ്യവസ്ഥയും എങ്ങനെയായിരിക്കും നമ്മുടെ ഭാവി തലമുറയിലേക്ക് എത്തിച്ചേരുകയെന്ന് ഉറക്കെ ചിന്തിക്കേണ്ട കാലമാണിത്. അത് നമുക്ക് ലഭിച്ചതുപോലെ വാസ യോഗ്യമായിരിക്കേണ്ടതാണ്.

ജീവിത നിലനില്‍പിന് അനുപേക്ഷണീയമായ വായു, വെള്ളം, വെളിച്ചം ഇതൊക്കെ തനത് വിശുദ്ധിയോടെ നാം വരുംതലമുറയ്‌ക്ക് കൈമാറുക തന്നെവേണം. പരിസ്ഥിതിയെക്കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസാദാത്മകമായ മറുപടി കണ്ടെത്തുക അസാധ്യമാണ്. മുമ്പെങ്ങുമില്ലാത്ത വിധം പരിസ്ഥിതി മലീമസമാവുക മാത്രമല്ല, അത് നാശത്തിലേക്ക് മുതലക്കൂപ്പ് നടത്തുകയുമാണ്. ശാസ്ത്രപഠനഗവേഷണങ്ങളിലൂടെ, നമ്മുടെ ജീവിതാനുഭവങ്ങളിലൂടെ നാം അക്കാര്യം മനസ്സിലാക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച വ്യാപകമായ ബോധവല്‍ക്കരണം ശക്തമാക്കേണ്ടതുണ്ട്.

ഓസോണ്‍ പാളികളിലുണ്ടായ വിള്ളലുകളിലൂടെ കടന്നു വരുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍, കുടിക്കാന്‍ യോഗ്യമല്ലാത്ത വെള്ളം, ശ്വസിക്കാന്‍ പറ്റാത്ത വായു, ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ ഇതെല്ലാം ചേര്‍ന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഭാവിതലമുറക്കെന്നല്ല നമുക്കുതന്നെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ജനിതകമാറ്റം വരുത്തിയ വിളകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഗുരുതരമാണ്.

ഫാക്ടറികള്‍ പുറംതള്ളുന്ന മാരകമായ രാസപദാര്‍ഥങ്ങള്‍, ആ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ വായുവും വിഷാംശങ്ങള്‍ കലര്‍ന്ന വെള്ളവും മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന ഗുരുതരമായ രോഗങ്ങള്‍, സമുദ്രങ്ങളിലേക്ക് തള്ളുന്ന അസംസ്‌കൃത ഇന്ധന പദാര്‍ഥങ്ങള്‍, ധൂമപടലങ്ങള്‍ പൊതിഞ്ഞ് നില്‍ക്കുന്ന നഗരാന്തരീക്ഷം, വനനശീകരണം, വന്യജീവികളുടെ ഉന്മൂലനം, മരുഭൂവത്കരണം, മണ്ണൊലിപ്പ്, മലകള്‍ ഉന്മൂലനം ചെയ്യപ്പെടുന്നത്, ഉയര്‍ന്ന ആഗോളതാപനം, വിഷമഴ ഇതെല്ലാം രണ്ട് ദശകം മുമ്പെങ്കിലും നമുക്ക് തീര്‍ത്തും അപരിചിതമായ കാര്യങ്ങളായിരുന്നു. ഇന്ന് അത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. വികസനത്തിന്റെ പേരില്‍ നടക്കുന്ന ഈ പ്രകൃതി കശാപ്പിനെ പ്രതിരോധിക്കാന്‍ എളിയശ്രമം പോരാ. സജീവവും ശക്തവും സംഘടിതവുമായ നീക്കം അതിന് കൂടിയേ തീരൂ.

കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പോരാട്ട ചരിത്രത്തിലെ രണ്ട് ഉദാഹരണങ്ങളാണ് മാവൂര്‍ ഗോളിയോര്‍ റയണ്‍സിനെതിരായ സമരവും പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ ജനകീയ സമരവും. ഈ രണ്ട് സമരങ്ങളുടെയും തീക്ഷ്ണത മലയാളികളുടെ മനസ്സിലേക്ക് പകരുന്നതില്‍ ഇലക്‌ട്രോണിക്ക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും, ചിലതെല്ലാം വൈമനസ്യത്തോടെയാണെന്ന കാര്യം അപവാദമായി നിലനില്‍ക്കുമ്പോഴും, നിര്‍ണായക പങ്കുവഹിക്കുകയുണ്ടായി. മലബാറിലെ ചാലിയാറിനെ വിഷജലപാതയെന്ന് കുറ്റപ്പെടുത്തേണ്ടിവന്നത് മനുഷ്യന്റെ തിന്മകള്‍ കൊണ്ടുമാത്രമാണല്ലൊ. കേരള അതിര്‍ത്തിയിലുള്ള കൂടങ്കുളം ആണവനിലയം, ആറന്മുള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പോലുള്ള, പരിസ്ഥിതിക്കെതിരായ ഭീഷണികള്‍ രൂപപ്പെട്ട് വന്നപ്പോള്‍ ശക്തമായ എതിര്‍പ്പുകള്‍ സൃഷ്ടിക്കപ്പെട്ടു.

ആറന്മുളയെ വിമാനത്താവള ഭീഷണിയില്‍നിന്ന് രക്ഷിക്കാന്‍ നടത്തിയ പ്രക്ഷോഭം ആവേശം നല്‍കുന്നതുതന്നെയാണ്. പരിസ്ഥിതി കൈയേറ്റത്തെക്കുറിച്ച് ജാഗരൂകരാകേണ്ടത് അതത് പ്രദേശത്തെ നിവാസികള്‍ തന്നെയാണെങ്കിലും സകലരും അവയുടേതായ പങ്ക് വഹിക്കുമ്പോള്‍ മാത്രമേ അധികൃതരുടെ കണ്ണ് തുറപ്പിക്കാനാവുകയുള്ളൂ. ഇതിന് സഹായകമായ രൂപത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടായേ തീരൂ. അല്ലെങ്കില്‍ വരുംതലമുറക്ക് കൈമാറാന്‍ വാസസ്ഥലമോ നമുക്കുതന്നെ തലചായ്‌ക്കാന്‍ ഇടമോ കിട്ടാതെ അലയേണ്ടിവരുന്ന അവസ്ഥ ഭീതിനിറഞ്ഞതാണ്. പരിസ്ഥിതിക്കായുള്ള നിലപാട് ഭീകരവാദമോ അന്ധവിശ്വാസമോ ആണെന്ന ആക്ഷേപം ഉപേക്ഷിക്കാന്‍ ഈ പരിസ്ഥിതിദിനത്തിലെങ്കിലും നമുക്ക് സാധിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)
India

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

Kerala

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

പുതിയ വാര്‍ത്തകള്‍

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.