Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാനൂര്‍ താലൂക്ക് ആശുപത്രി: ആരോഗ്യ മന്ത്രിയുടെ നിസ്സഹകരണം സ്ഥലമേറ്റെടുപ്പ് വൈകിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 05:59 pm IST
in Kannur

പാനൂര്‍: പാനൂര്‍ താലൂക്ക് ആശുപത്രിക്ക് സ്ഥലമെടുക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കാണിക്കുന്ന നിസ്സഹകരണം ഏറ്റെടുക്കല്‍ വൈകിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് മന്ത്രിയായിരുന്ന കെ.പി.മോഹനന്‍ പാനൂര്‍ ആരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്താന്‍ ഭരണാനുമതി വാങ്ങിയത്. തുടര്‍ന്ന് കെപി.മോഹനന്‍ ചെയര്‍മാനും പാനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ.പി.വസന്തകുമാരി കണ്‍വീനറുമായ കമ്മറ്റി രൂപീകരിച്ച് സ്ഥലമെടുപ്പിനായി ജനകീയ ഫണ്ട് സ്വരൂപിക്കുകയും ചെയ്തു.

ബസ്സ് സ്റ്റാന്‍ഡ് ബൈപാസ് റോഡില്‍ ഒന്നര ഏക്കറോളം സ്ഥലം ആശുപത്രിക്കായി കണ്ടെത്തി ഉടമയ്‌ക്കു അമ്പത് ലക്ഷം അഡ്വാന്‍സും നല്‍കി. പണം പിരിവ് നല്ല രീതിയില്‍ നടക്കാതെ വന്നതിനാല്‍ തീരുമാനിച്ച വിധത്തില്‍ രജിസ്ട്രഷന്‍ നടന്നുമില്ല. ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും വന്നു. പിന്നീട് അധികാരത്തില്‍ വന്ന മണ്ഡലത്തിലെ എംഎല്‍എ ആരോഗ്യമന്ത്രിയായതോടെ ജനങ്ങളില്‍ പ്രതീക്ഷയേറി. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ് കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും മന്ത്രി കെ.കെ.ശൈലജ സമയം കണ്ടെത്തിയിട്ടില്ല. ഒരു കോടി രൂപ പിരിച്ചെന്നും രജിസ്‌ട്രേഷനു ബാക്കി തുക സമാഹരിക്കാന്‍ മന്ത്രി തന്നെ നേതൃത്വം കൊടുക്കണമെന്നുമാണ് യുഡിഎഫ് പറയുന്നത്.

നിലവിലെ സ്ഥലമെടുപ്പ് കമ്മറ്റി സ്ഥലമേറ്റെടുത്താല്‍ ആശുപത്രി നിര്‍മ്മാണത്തിന് ധനവകുപ്പുമായി ബന്ധപ്പെടാമെന്ന നിലപാടാണ് കെകെ.ശൈലജയുടേത്. പാനൂര്‍ നഗരസഭ ആയതോടെ ആശുപത്രി സ്ഥലമെടുപ്പ് കമ്മറ്റിയില്‍ ബ്ലോക്ക് പ്രസിഡണ്ടിനെ മാറ്റി നഗരസഭ ചെയര്‍പേഴ്‌സനെ കണ്‍വീനര്‍ സ്ഥാനത്ത് അവരോധിച്ചിരുന്നു. ഭരണമാറ്റം വന്നതിനാല്‍ ഇനി കാര്യങ്ങള്‍ നടത്തേണ്ടത് മണ്ഡലത്തിലെ ജനപ്രതിനിധിയും മന്ത്രിയുമായ കെ.കെ.ശൈലജയുടെ ചുമതലയാണ്. ഇതു മറച്ചു വെച്ച് ചില സിപിഎം നേതാക്കളുടെ ഉപദേശത്തില്‍ ജനങ്ങളില്‍ നിന്നും പിരിച്ച പണം കൊണ്ട് രാഷ്‌ട്രീയം കളിക്കുകയാണ് ആരോഗ്യമന്ത്രി.

സ്ഥലമെടുപ്പ് കമ്മറ്റി സമാഹരിച്ച 74ലക്ഷം രൂപയും 26ലക്ഷം വായ്‌പയായി വാങ്ങിയതും അടക്കം ഒരു കോടി രൂപയാണ് സ്ഥലമെടുപ്പിനായി ഇപ്പോള്‍ കൈവശമുളളത്. ഇതില്‍ 50ലക്ഷം ഉടമയ്‌ക്കു നല്‍കുകയും 50ലക്ഷം കാനറബാങ്ക് പാനൂര്‍ ശാഖയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നുമാണ് നിലവിലെ കമ്മറ്റി അംഗങ്ങള്‍ പറയുന്നത്. 3 കോടിയോളം രൂപ സമാഹരിച്ചാല്‍ മാത്രമെ സ്ഥലമെടുക്കാന്‍ സാധിക്കുകയുളളൂ. അതിനു കെകെ.ശൈലജ മുന്‍കയ്യെടുക്കുകയും വേണം. ചില നിക്ഷിപ്ത താല്‍പ്പര്യവുമായി പ്രവര്‍ത്തിക്കുന്ന ഉന്നത സിപിഎം നേതാവാണ് കെ.കെ.ശൈലജയെ സ്ഥലമെടുപ്പുമായി സഹകരിക്കാന്‍ അനുവദിക്കാത്തതെന്ന സൂചനയുമുണ്ട്. താലൂക്ക് ആശുപത്രിക്ക് യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 2.5കോടി രൂപയാണ് ഇത്തവണയും തന്റെ പ്രഖ്യാപനത്തില്‍ കെ.കെ.ശൈലജ ഉള്‍പ്പെടുത്തിയിട്ടുളളത്.

നിലവിലെ ആശുപത്രിയില്‍ നവീകരണപ്രവൃത്തി അപ്രായോഗികമാണ്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ പാനൂര്‍ ആശുപത്രി പരിമിതമായ സൗകര്യത്താല്‍ വീര്‍പ്പുമുട്ടുകയുമാണ്. ജീവനക്കാരുടെ കുറവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ദിനംപ്രതി ആയിരത്തിലധികം രോഗികള്‍ ഒപിയിലെത്തുന്ന പാനൂര്‍ ആശുപത്രി സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ മന്ത്രി കെ.കെ.ശൈലജ മുന്‍കയ്യെടുക്കുക തന്നെ വേണം. ആരോഗ്യമന്ത്രി സ്വന്തം മണ്ഡലത്തിലെ ആശുപത്രിയുടെ ആരോഗ്യത്തിന് മുന്‍ഗണനയും ചികിത്സയും ഉടനടി നല്‍കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.