ന്യൂദല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റിന് രാജ്യത്ത് സ്വാധീനം ഉറപ്പിക്കായില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതിനാലാണ് ഐഎസിന് പിടിമുറുക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ് ഉയര്‍ത്തിയ വെല്ലുവിളികള്‍ എതിര്‍ക്കുന്നതില്‍ നമ്മള്‍ വിജയിച്ചു, 2014 മുതല്‍ കശ്മീരില്‍ 368ഒാളം ഭീകരരെ വധിക്കാനായി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടത്തിയ മിന്നലാക്രമണത്തിനു ശേഷം കശ്മീരില്‍ നുഴഞ്ഞു കയറ്റം 45 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ പാകിസ്ഥാൻ സ്പോണ്സര് ചെയ്യുന്ന ഭീകരവാദത്തിന് അറുതി വരുത്തി ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കുമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
















