കോരുത്തോട്: കോരുത്തോട് മേഖലയില്‍ തെരുവുനായശല്യം കാരണം രാത്രി കാലങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് പരാതി. പള്ളിപടി, പുളിന്താംനംപടി ഭാഗത്താണ് തെരുവു നായ്‌ക്കളുടെ ശല്യം രൂക്ഷമായത്. കഴിഞ്ഞ ദിവസം വാരണത്ത് ജയിംസിന്റെ ആടിനെ കടിച്ചു കൊന്നു. കഴുത്തിലും ശരീരത്തും നിരവധി മുറിവുകളോടെ ആടിനെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. റോഡില്‍ കൂടി പോകുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്കു നേരെയും നായ്‌ക്കള്‍ കുരച്ചെത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
















