പൊന്‍കുന്നം: അജ്ഞാതവാഹനം കാറിലിടിച്ചുണ്ടായ അപകടത്തില്‍ കാര്‍യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്ക്. ഇളങ്ങുളം കൂരാലി തലച്ചിറയില്‍ ബിനു സെബാസ്റ്റ്യന്‍ (44), ഭാര്യ ജോയിസ് (39 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ പി.പി.റോഡില്‍ പൊന്‍കുന്നം കുഴിക്കാട്ടുപടിയിലായിരുന്നു അപകടം.
അതിവേഗത്തിലെത്തിയ വാഹനം കാറിലിടിച്ചതിനെത്തുടര്‍ന്ന് കാര്‍ കുഴിക്കാട്ടുപടിമാന്തറ റോഡിലേക്ക് തെറിച്ച് മതിലിലിടിച്ചു. കാറിന്റെ മുന്‍ഭാഗത്ത് വലതുവശത്തെ ടയര്‍ ഇളകിത്തെറിച്ചു. മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റ ജോയിസ് കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് ആശുപത്രിയിലെ ഹെഡ് നേഴ്‌സ് ആണ്. രാവിലെ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്ന വഴിക്കാണ് അപകടത്തില്‍ പെട്ടത്.ഇടിച്ച വാഹനം നിര്‍ത്താതെ അതിവേഗത്തില്‍ ഓടിച്ചു പോയി. പോലീസും ശാസ്ത്രീയ പരിശോധനാവിദഗ്ധരും അപകടസ്ഥലത്ത് എത്തി പരിശോധന നടത്തി.
















