പാറത്തോട്: ഗ്രാമപഞ്ചായതയത്തിന്റെയും ഇടച്ചോറ്റി ശ്രീ മൂകാംബിക ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഡെങ്കിപനിക്കെതിരെ സൗജന്യ ബോധവല്‍ക്കണ ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതല്‍ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. മഹേഷ്‌കുമാര്‍ പി. ജി. കഌസുകള്‍ക്ക് നേതൃത്വം നല്‍കും. ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ സാബു സ്വാമി, ഡോ. നിത്യ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.
















