കോട്ടയം: സംസ്ഥാനത്തെ സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രാദയം സര്‍ക്കാര്‍ താറുമാറാക്കിയതായി കേരള ജനതാ പാര്‍ട്ടി സംസ്ഥാന സമ്മേളനം കുറ്റപ്പെടുത്തി. ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പിലാക്കി എന്ന പേരില്‍ ജനങ്ങളെ പല തട്ടിലാക്കി റേഷനരിയുടെ അളവ് കുറച്ച നടപടി പ്രതിഷേധാര്‍ഹമാണ്. സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. കെ.ശങ്കരന്‍, അമ്മ്ിണി കെ വയനാട്, സദാനന്ദന്‍ ചേളന്നൂര്‍, ജേക്കബ് ഏറ്റുമാനൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ആപ്പാഞ്ചിറ പൊന്നപ്പന്‍(പ്രസി.), ആറ്റിങ്ങല്‍ അജിത്ത്, മോഹനന്‍ മുഹമ്മ(വൈ.പ്രസി.), രാമദാസ് വേങ്ങേരി (ജന.സെക്ര.), കെ.ശങ്കരന്‍(ഖജാ.) എന്നിവരെ തെരഞ്ഞെടുത്തു.
















