അടിമാലി: കല്ലാര്‍കുട്ടി കത്തിപ്പാറയ്‌ക്ക് സമീപം സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പണിക്കന്‍കുടിയില്‍ നിന്നും അടിമാലിയ്‌ക്ക് പോയ ശബരി ബസാണ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ ഇടിച്ച് നിന്നത്. ബസ് അപകടകരമായ രീതിയില്‍ റോഡ് വിലങ്ങി നിന്നതിനാല്‍ ഏറെ നേരെ ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.
അപകടം നടന്ന സ്ഥലത്തിന് ഏതാനം മീറ്റര്‍ അകലെയാണ് കല്ലാര്‍കുട്ടി ഡാം സ്ഥിതി ചെയ്യുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
















