ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പ്പാദനം(ജിഡിപി) 7.2 ശതമാനത്തിലെത്തുമെന്ന് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനിയായ യുബിഎസ് അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 7.1 ശതമാനമായിരുന്നു. 2018- 19ല്‍ ഇത് 7.7 ശതമാനമാവുമെന്നും യുബിഎസ് നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 6.1 ശതമാനമായി താഴ്‌ന്നെങ്കിലും 7.1 ശതമാനമാണ് 2016- 17ലെ മൊത്തം ജിഡിപി.
2017-18ല്‍ 7.2 മുതല്‍ 7.7 ശതമാനം വരെ ജിഡിപി ഉയരുമെന്നാണ് യുബിഎസ് സെക്യൂരിറ്റീസ് ഇന്ത്യ നടത്തിയ പഠനത്തില്‍ പറയുന്നത്. രാജ്യത്തെ വിദേശ നിക്ഷേപത്തിലുണ്ടായ വര്‍ധനവാണ് ജിഡിപിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഇതു കൂടാതെ നിര്‍മാണ മേഖലയിലുണ്ടായ വളര്‍ച്ചയും ജിഡിപി ഉയരാന്‍ കാരണമായി.
















