കണ്ണൂര്‍: ശാസ്ത്രീയമായ പഠനത്തിന് ശേഷം മാത്രം നോണ്‍ വൂവണ്‍ സഞ്ചികള്‍ നിര്‍ത്തലാക്കാന്‍ അധികൃതര്‍ ശ്രമിക്കണമെന്ന് കണ്ണൂര്‍ ജില്ല നോണ്‍ വൂവണ്‍ ഇക്കോ ഫ്രണ്ട്ലി ക്യാരിബേഗ് മാനുഫാക്ചറിങ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോറം അംഗങ്ങള്‍ വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്ലാസ്റ്റിക്ക് മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നോണ്‍ വൂവണ്‍ സഞ്ചികള്‍ വിതരണം ചെയ്യുന്നത് തടയുന്നതിലൂടെ വ്യാപാരികളെ ചൂഷണം ചെയ്യുകയാണ്. കൃത്യമായ പഠനത്തിന് വിധേയമാക്കാതെയാണ് പ്രകൃതിക്ക് ദോഷമെന്ന് പറഞ്ഞാണ് വ്യാജമെന്ന് മുദ്രകുത്തി വ്യാപാരികളില്‍ നിന്ന് നോണ്‍ വൂവണ്‍ സഞ്ചികള്‍ പിടിച്ചെടുക്കുന്നത്. നോണ്‍ വൂവണ്‍ നിര്‍മിക്കുന്ന ഫാക്ടറികള്‍ക്ക് കേന്ദ്ര സര്‍്ക്കാറിന്റെ ടെക്സ്‌റ്റൈല്‍ കമ്മറ്റിയുടെ അംഗീകാരമുണ്ട്. ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ സബ്സിഡിയും ലഭിക്കുന്നുണ്ട്. ഇതിന്റെ സാങ്കേതിക നാമം സിന്തറ്റിക്ക് ഫാബ്രിക്ക് എന്നാണ്. ഇതിന്റെ ഉല്‍പാദനത്തിലോ ഉപയോഗത്തിലോ നിര്‍മാര്‍ജനത്തിലോ പ്രകൃതിക്ക് യാതൊരു വിധത്തിലും ദോഷമില്ല. തുണിയുടെയും പേപ്പറിന്റെയും നല്ല ഗുണങ്ങള്‍ കോര്‍ത്തിണക്കികൊണ്ടും ദൂഷ്യവശങ്ങള്‍ ഒഴിവാക്കിയുമാണ് നിര്‍മിക്കുന്നത്. ഇത്തരത്തിലുള്ള വസ്തു ഏത് അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക്ക് ക്യാരി ബേഗുകള്‍ ഒഴുവാക്കുന്നതിന്റെ നിയമ പ്രകാരം വ്യാപാരികളില്‍ നിന്ന പിടിച്ചെടുക്കുന്നതെന്ന് ഫോറം അംഗങ്ങള്‍ ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പി.പി.മുഹമ്മദ് അജ്മല്‍, കെ.സുബാഷ്, വി. പ്രശാന്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















