കുറവിലങ്ങാട്: സ്‌കൂള്‍പ്രവേശനോത്സവത്തിന്റെ ഭാഗമായി ദേവമാതാ കോളേജ് എന്‍സിസി യൂണിറ്റ് കുറവിലങ്ങാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെടുന്ന വിവിധ സ്ഥലങ്ങളില്‍ ട്രാഫിക് നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടു. ദേവമാതാ കോളേജ് എന്‍സിസി ഓഫീസര്‍ ലെഫ്. സതീഷ് തോമസ്, കുറവിലങ്ങാട് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയന്‍ എന്നിവരുടെ സാനിധ്യത്തില്‍ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പോലീസ് ഉദ്യോഗസ്ഥരും എന്‍സിസി കേഡറ്റുകളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കുറവിലങ്ങാട്, കുര്യനാട്, ഉഴവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ട്രാഫിക്ക് ഡ്യൂട്ടി ചെയ്തു.
















