തലശ്ശേരി: രീഷ്മയുടെ റാങ്ക് തലശ്ശേരിക്ക് ആഹ്ലാദമായി. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ കതിരൂര്‍ രശ്മിയിലെ ഡോ. ടി. രമേശന്റെയും കൂത്തുപറമ്പ് ഇഎസ്‌ഐ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ രോഹിണിയുടെയും മകളാണ് രീഷ്മ. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 144-ാം റാങ്കാണ് രീഷ്മ നേടിയത്. ബിടെക് ബിരുദം നേടിയ ശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തിയത്. ദാവണ്‍ഗരയില്‍ എംഡിക്ക് പഠിക്കുന്ന ഡോ.രശ്മി സഹോദരിയാണ്.
















