തിരുവനന്തപുരം: സ്കൂള്‍ പ്രവേശനോത്സവത്തിനൊരുങ്ങി കേരളം. അക്ഷരമുറ്റത്ത് പിച്ചവയ്ക്കാന്‍ ഇക്കുറി രണ്ടരലക്ഷം കുരുന്നുകളാണുള്ളത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഊരുട്ടമ്പലം യുപി സ്കൂളില്‍ നിര്‍വഹിക്കും.
സംസ്ഥാനത്തെമ്പാടുമുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി 2.60 ലക്ഷം കുട്ടികള്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടുമെന്നാണ് വിദ്യാഭ്യാസവകുപ്പ് നല്കുന്ന അനൗദ്യോഗികവിവരം. പ്രവേശനോത്സവ ചടങ്ങില്‍ സര്‍വ ശിക്ഷാ അഭിയാന് നിര്‍മിച്ച കണ്ടല ലഹള ശതാബ്ദി സ്മാരകം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: