മാടപ്പളളി: മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേ#ാണ്‍ഗ്രസ് പിന്തുണയോടെ കേരള കോണ്‍ഗ്രസ് മാണി അംഗം പ്രസിഡന്റായി.കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ബിന്ദു ജോസഫാണ് പ്രസിഡന്റായത്. കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് – മുസ്ലീംലീഗ് ധാരണ പ്രകാരം മാണി വിഭാഗത്തിലെ തന്നെ ഏലിക്കുട്ടി തോമസ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
20അംഗ പഞ്ചായത്തില്‍ ബിന്ദു ജോസഫിന് 14 വോട്ട് ലഭിച്ചപ്പോള്‍ സിപിഎമ്മിലെ എതിര്‍ സ്ഥാനാര്‍ഥി ടി.ജെ.ബിന്ദുവിന് മൂന്ന് വോട്ടാണ് കിട്ടിയത്.രണ്ട് ബിജെപി അംഗങ്ങള്‍ വേ#ാട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.സ്വതന്ത്രന്‍ അഡ്വ. സോജന്‍ പവിയാനോസ് വോട്ട് അസാധുവാക്കി. ബി.ജെ.പി. അംഗങ്ങള്‍ രണ്ട് പേര്‍ വിട്ടു നിന്നു.അനുമോദന യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് .മോഹനന്‍പിള്ള അദ്ധ്യക്ഷനായി. ആന്റണി കുന്നുംപുറം, മാത്തുകുട്ടി പ്ലാത്താനം, അച്ചാമ്മ മാത്യു, വര്‍ഗീസ്.റ്റി.ഏബ്രഹാം, കെ.സി. വര്‍ഗ്ഗീസ്, വി.ജെ. ലാലി, എം.എ.മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
















