കോട്ടയം : ഇന്ത്യ-റഷ്യ സൗഹൃദത്തിന്റെ 70-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ദര്‍ശന സാംസ്‌കാരികേന്ദ്രവും കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് മായി സഹകരിച്ച് കുട്ടികള്‍ക്കായി 3ന് ജലഛായ ചിത്രരചനാമത്സരം നടത്തും. . എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. ഇന്ത്യ റഷ്യസൗഹൃദവുമായി ബന്ധപ്പെട്ട് ‘ഹൃദയപൂര്‍വ്വം ഇന്ത്യ’ എന്നതാണ് വിഷയം. വരക്കാനാവശ്യമായ ക്യാന്‍വാസും, കളറും നല്‍കുന്നതാണ്. മറ്റ് ആവശ്യമായ വസ്തുക്കള്‍ പങ്കെടുക്കുന്നവര്‍ കൊണ്ടുവരേണ്ടതാണ്. രജിസ്‌ട്രേഷന്‍ രാവിലെ 9.30ന് .പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോട്ടയം ദര്‍ശന സാംസ്‌കാരികകേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 9447008255, 0481 2564755.
















