കണ്ണൂര്‍: സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ കോഴ്‌സിന് 10000 രൂപയാണ് ഫീസ്. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം. സിവില്‍/ആര്‍ക്കിടെക്ചര്‍/ക്വാണ്ടിറ്റി സര്‍വേയിങ്ങ് & കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റില്‍ പോളിടെക്‌നിക്ക് ഡിപ്ലോമ ഉളളവരെയും പരിഗണിക്കും. ആകെ 300 സീറ്റുകളാണ് ഉളളത്. പ്രോസ്‌പെക്ടസും അപേക്ഷാ ഫോറവും തപാലില്‍ ലഭിക്കുവാന്‍ ആറന്‍മുള പോസ്റ്റ് ഓഫീസില്‍ മാറാവുന്ന 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിഓര്‍ഡര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്‍മുള, പിന്‍:689533, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ജൂലൈ 31 നുളളില്‍ ലഭിക്കണം. ംംം.്മേൗ്ശറ്യമഴൗൃൗസൗഹമാ എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകളും 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറും സഹിതം അയക്കുകയും ചെയ്യാം.
















