മൂന്നാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്‌ക്ക് പരിക്കേറ്റു.കെഡിഎച്ച് കമ്പനിയുടെ അരുവിക്കാട് എസ്റ്റേറ്റ് ലായത്തില്‍ താമസിക്കുന്ന മുനിയാണ്ടിയുടെ ഭാര്യ പേച്ചിയമ്മയെയാണ് കാട്ടാന ആക്രമിച്ചത്.
ഭര്‍ത്താവിനൊപ്പം മൂന്നാറില്‍ നിന്നും വീട്ടിലേയ്‌ക്ക് മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. കാലുകൊണ്ട് ആന ഇവരെ തട്ടിയിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ഇവരെ തോളിലെടുത്ത് അരുവിക്കാട് എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. പേച്ചിയമ്മയുടെ നട്ടെല്ലിന് പരിക്കുണ്ട്.
















