പയ്യന്നൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ബിഎ ഭരതനാട്യം, ബിഎ കര്‍ണ്ണാടക സംഗീതം (വായ്‌പ്പാട്ട്), എംഎ ഭരതനാട്യം എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ബിഎക്കും ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് എംഎക്കും അപേക്ഷിക്കാം. മൂന്ന് കോഴ്‌സുകളിലും 12 വീതം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുക. അപേക്ഷാഫോറം കോളേജില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.ഫോണ്‍: 0497 2800976, 0497 2801723.
















