ശ്രീകണ്ഠപുരം: കുഴല്‍പ്പണവുമായി ഒരാള്‍ പിടിയിലായി. 2,80,000 രൂപയുടെ കുഴല്‍പ്പണവുമായി കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി കേളോത്ത് പൊയ്യില്‍ ഹസനെ(56)യാണ് എസ്‌ഐ ഇ.നാരായണനും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ബസ്സിറങ്ങി കൊയ്യത്തെ ഒരാള്‍ക്ക് പണം നല്‍കാന്‍ പോകുന്നതിനിടയിലാണ് പിടിയിലായത്. 2000, 500 രൂപ നോട്ടുകള്‍ പ്രത്യേകം തയ്യാറാക്കിയ ബെല്‍റ്റില്‍ തിരുകിയാണ് പണം സൂക്ഷിച്ചിരുന്നത്. ഏകദേശം എട്ട് ലക്ഷം രൂപയുമായി പുറപ്പെട്ട ഇയാള്‍ നിരവധി സ്ഥലങ്ങളില്‍ പണം വിതരണം ചെയ്തതിന് ശേഷമാണ് കൊയ്യത്ത് എത്തിയത്.
കഴിഞ്ഞ 20ന് ഏഴേമുക്കാല്‍ ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി പരവം പൊയില്‍ വി.കെ.ഹുസൈനെ (57) വണ്ടിത്താവളത്ത് വെച്ച് ഇരിക്കൂര്‍ എസ്‌ഐ കെ.വി.മഹേഷ് അറസ്റ്റ് ചെയ്തിരുന്നു.
















