കണ്ണൂര്‍: തെയ്യത്തിന്റെ സാമൂഹ്യപരിസരത്തില്‍ ഊന്നിക്കൊണ്ടും തെയ്യം കലാകാരന്മാരുടെ പ്രത്യേക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടും കീച്ചേരി രാഘവന്‍ രചിച്ച‘തോറ്റങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം 2017 ജൂണ്‍ 1 ന് വൈകുന്നേരം 3.30 ന് കണ്ണൂര്‍ ജവഹര്‍ ലൈബ്രറിയിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ പുസ്തകം പ്രകാശനം ചെയ്യും. പ്രൊഫ.സി.പി.അബൂബക്കര്‍ പുസ്തകം ഏറ്റു വാങ്ങും. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് റിസേര്‍ച്ച് ഓഫീസര്‍ എന്‍.ജയകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തും.
















