കണ്ണൂര്‍: ജില്ലാ കവിമണ്ഡലം രക്ഷാധികാരിയായിരുന്ന കവി മേലത്ത് ചന്ദ്രശേഖരന്റെ സ്മൃതി സംഗമം ഉദ്ഘാടനവും സ്മൃതിപുരസ്‌കാര ദാനവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. കവയിത്രി ശ്രീദേവി പുരസ്‌കാരം ഏറ്റുവാങ്ങി. പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് മേലത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പുറച്ചേരി കേശവതീരത്ത് നടന്ന ചടങ്ങില്‍ എം.ഡി.വെദിരമന വിഷ്ണു നമ്പൂതിരി അധ്യക്ഷനായി. സൗഹൃദ സദസ്സ് ടി.പി.ഭാസ്‌കര പൊതുവാള്‍ ഉല്‍ഘാടനം ചെയ്തു. ടി.പി.ഭാസ്‌കരപൊതുവാള്‍, എന്‍.കെ.കൃഷ്ണന്‍, പി.വി.മധുസൂദനന്‍, സി.വി.കൃഷ്ണന്‍ വെങ്ങര, സി.പി.പി.നമ്പ്യാര്‍, ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ പയ്യന്നൂര്‍, ആര്‍.പലേരി, കെ.എം.ബാലകൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
നാലാപ്പാടം പത്മനാഭന്‍, ഡോ.വി ജയരാജന്‍, കെ.വി.പ്രശാന്ത് കുമാര്‍ കെ.കൈലാസ് മാസ്റ്റര്‍, ശങ്കരന്‍ കോറോം, ദിവാകരന്‍ മാവിലായി, ഡോ.കേശവന്‍ വെദിരമന തുടങ്ങിയവര്‍ പ്രസംഗിച്ചു. കവിതാ ക്യാമ്പിന്റെ രണ്ടാം ദിവസം പുഴ സൗഹൃദ യാത്രയ്‌ക്ക് കോറോം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഈച്ച ജനാര്‍ദ്ദനന്‍, കെ.ദേവകി അന്തര്‍ജനം എന്നിവര്‍ നേതൃത്വം നല്കി.
















