Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരാണ് യാജഞവല്ക്യൻ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 06:35 pm IST
inSamskriti

ഉപനിഷദ് സത്യത്തിന്റെ സാക്ഷാത്ക്കാരത്തോടെ അറിവ് പൂര്‍ണതയിലെത്തി അവിടെ അവസാനിക്കുന്നതുകൊണ്ടാണ് ഉപനിഷത്തുകള്‍ക്ക് വേദാന്തം എന്ന പേരുണ്ടായത്. വേദാന്തമെന്നാല്‍ വേദത്തിന്റെ അവസാന ഭാഗമെന്നതു പോലെ അറിവിന്റെ അറ്റം, പൂര്‍ണത എന്നും അര്‍ഥം പറയാം. ഉപനിഷദ് പ്രതിപാദിതമായ തത്വജ്ഞാനത്തിനപ്പുറം ഇന്ന് ലോകത്ത് ഏതൊരു ചിന്തകനും പോകുവാന്‍ സാധിച്ചിട്ടില്ല എന്നതു തന്നെ വേദാന്തമെന്ന പേരിനെ സാധൂകരിക്കുന്നുണ്ട്.

ദശോപനിഷത്തുക്കളില്‍ തത്വചിന്തയിലും വിഷയവൈവിധ്യത്തിലും അഗ്രിമസ്ഥാനമലങ്കരിക്കുന്നതാണ് ബ്യഹദാരണ്യകോപനിഷത്ത്. ശുക്‌ള യജുര്‍വേദത്തിലെ ശതപഥബ്രാഹ്മണത്തില്‍ ഉള്‍പ്പെട്ട ഉപനിഷത്താണിത്. ഇന്ദ്രിയ പ്രത്യക്ഷമായ ഈ ലോകം അനിത്യവും അസത്യവുമാണെന്ന് സൂചിപ്പിച്ച് ഇതിന് അധിഷ്ഠാനമായ നിത്യവും സത്യവുമായ ആത്മാവിനെ പ്രകാശിപ്പിക്കുന്ന ഉപനിഷത്താണിത്. ആ വിഷയത്തിലുള്ള പല സംശയങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും തക്കതായ പരിഹാരം ബ്യഹദാരണ്യകം മുന്നോട്ടുവയ്‌ക്കുന്നു.

ബ്യഹദാരണ്യകത്തിലെ ആറ് അധ്യായങ്ങളെ ആറു കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു.

മധുകാണ്ഡം, മുനികാണ്ഡം, ഖിലകാണ്ഡം എന്നിവയാണ് പ്രധാനം. ആറ് അധ്യായങ്ങളെ നാല്പ്പത്തിയേഴ് ബ്രാഹ്മണങ്ങളായി വിഭജിച്ചിട്ടുണ്ട്. എന്നാല്‍, ബ്യഹദാരണ്യക ത്തിന്റ ജീവനായിട്ടുള്ളത് മൂന്നും നാലും അധ്യായങ്ങളാണ്. മുമ്പു പറഞ്ഞിട്ടുള്ളതിനെ സമര്‍ഥിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. യാജ്ഞവല്ക്യനാണ് ഇതിലെ മുഖ്യാചാര്യന്‍. ബ്രഹ്മ വാദിനി ഗാര്‍ഗിയും യാജ്ഞവല്ക്യനും തമ്മിലുള്ള സംവാദത്തില്‍ ‘ഇനി സംസാരിച്ചാല്‍ നിന്റെ തല പൊട്ടിത്തെറിക്കും’ എന്ന് യാജ്ഞവല്ക്യന്‍ സ്ത്രീയായതിന്റെ പേരില്‍ ഗാര്‍ഗിയെ ശപിച്ചു എന്ന ചിലരുടെ ആക്ഷേപത്തെ വിശകലനം ചെയ്യുന്നതിന് മുമ്പ് ആരാണ് യാജ്ഞവല്‍ക്യന്‍ എന്നു നോക്കാം.

മൂന്ന് യാജ്ഞവല്ക്യന്മാരെക്കുറിച്ച് ഗ്രന്ഥങ്ങളില്‍ സൂചനകളുണ്ട് ഒന്നാമതായി, രാമായണത്തിലെ സീതാദേവിയുടെ പിതാവായ ജനക മഹാരാജാവിന്റെ ആധ്യാത്മികാചാര്യനായ ഒരു യാജ്ഞവല്ക്യന്‍. രണ്ടാമതായി, ശുക്‌ള യജുര്‍വേദത്തിന്റെ ആചാര്യനായ യാജ്ഞവല്ക്യന്‍. വ്യാസ ഭഗവാന്‍ വേദങ്ങളെ വ്യസിച്ചപ്പോള്‍, പകുത്തപ്പോള്‍ യജുര്‍വേദം വൈശമ്പായന മഹര്‍ഷിക്കാണ് ഉപദേശിച്ചത്. മഹര്‍ഷി വൈ ശമ്പായനന്റെ ശിഷ്യനാണ് യാജ്ഞവല്ക്യന്‍. ഈ യാജ്ഞവല്ക്യന്‍ പില്‍ക്കാലം സൂര്യദേവനെ ഉപാസിച്ച് വരമായി വാങ്ങിയതാണ് ശുക്‌ള യജുര്‍വേദം. മൂന്നാമത്തെ ആളെപ്പറ്റി പറയപ്പെടുന്നത് അദ്ദേഹം മഹര്‍ഷി വിശ്വാമിത്രന്റെ നൂറു പുത്രന്മാരില്‍ ഒരാള്‍ എന്നാണ്. നൂറു പുത്രന്മാര്‍ എന്നു സൂചിപ്പിക്കുന്നത് ശിഷ്യന്മാരെയാകാം.

യാജ്ഞവല്ക്യന്‍ എന്ന നാമധേയം ഒരു ബഹുമതിയാണ്. ഋഷിയുടെ യഥാര്‍ഥ നാമം വ്യക്തമാകുന്നില്ല. പില്‍ക്കാലത്ത് ബഹുമാന സൂചകമായി ഈ പേര് സ്ഥിതീകരിക്കപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍, ഈ ബഹുമതിയുടെ അര്‍ഥം എന്താണ്?

വല്ക്കം എന്നാല്‍ വലയം ചെയ്തുനിന്ന് സംരക്ഷണം കൊടുക്കുന്നത് എന്ന് അര്‍ഥം. മരത്തിന്റെ പട്ട, തൊലി ,ചട്ട, പാമ്പിന്റെ പടം, വസ്ത്രം എന്നെല്ലാം വല്ക്കത്തിന് അര്‍ഥം പറയാം. യാജ്ഞവല്ക്യന്‍ എന്നാല്‍ യജ്ഞത്തെ സംരക്ഷിച്ചവന്‍ എന്നാണ് ശരിയായ അര്‍ഥം.

ഋഷിമാര്‍ ചില പ്രത്യേക വ്യക്ഷങ്ങളുടെ പുറംപട്ട എടുത്ത് ചതച്ചു പരത്തി വസ്ത്രമായി ധരിച്ചിരുന്നല്ലോ.

പില്‍ക്കാലം അവരുപയോഗിച്ച വല്‍ക്കലം, മരവുരി വസ്ത്രത്തിന്റെ പര്യായപദമായി മാറി. ഇപ്പോഴും, വൈദികതാന്ത്രിക കര്‍മങ്ങളുടെ ആരംഭത്തില്‍ കൂറപവിത്രം കൊടുക്കുക എന്നൊരു ആചരണമുണ്ട്. അതില്‍ പ്രധാനമായും വസ്ത്രവും പവിത്രവും ദ്രവ്യങ്ങളും കൊടുക്കുന്നു. പ്രധാന ഋത്വിക്കിന് യജമാനന്‍ കൂറപവിത്രം കൊടുത്ത് യജ്ഞാരംഭത്തിന് അനുമതിയരുളുന്നു. യജ്ഞത്തിന് സംരക്ഷണം ചെയ്യുന്നു എന്നതാണ് ഈ ചടങ്ങു കൊണ്ടുദ്ദേശിക്കുന്നത്.

7907682691

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

Kerala

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.