ആലുവ: ദേശഭക്ത അയ്യപ്പസേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം ചെയ്തു. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ഏ.കെ. ഷാജി സേവാ സന്ദേശം നല്‍കി. പാവപ്പെട്ട കുട്ടികള്‍ക്ക് ധന സഹായവും എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങിയവരെ ആദരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെ.എ. സുരേഷ് അദ്ധ്യക്ഷനായി. രാഗേഷ്,മോഹനന്‍, സലിം ആയത്ത്, എ.കെ. അനില്‍കുമാര്‍, എം.എസ്. സുധീരന്‍ എന്നിവര്‍ പ്രസംഗിച്ചു.
















